നി​ബ​ന്ധ​ന​ക​ളോ​ടെ എ​ച്ച്-1​ ബി വി​സ​യു​ള്ള​വ​ർ​ക്ക് തി​രി​കെ വ​രാ​മെ​ന്ന് അ​മേ​രി​ക്ക

08:56 AM Aug 13, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നി​ബ​ന്ധ​ന​ക​ളോ​ടെ എ​ച്ച്-1​ ബി വി​സ​യു​ള്ള​വ​ർ​ക്ക് തി​രി​കെ വ​രാ​മെ​ന്ന് അ​മേ​രി​ക്ക. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് മു​ന്പു​ണ്ടാ​യി​രു​ന്ന ജോ​ലി​ക​ളി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​നാ​ണെ​ങ്കി​ൽ മാ​ത്ര​മേ തി​രി​കെ വ​രാ​ൻ അ​നു​മ​തി​യു​ള്ളൂ​വെ​ന്ന നി​ബ​ന്ധ​ന വ​ച്ചു​കൊ​ണ്ടാ​ണ് ഇ​ള​വ്.

ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പു​തി​യ ഇ​ള​വ് പ്ര​കാ​രം ക​ഴി​യും. "വി​സ നി​രോ​ധ​നം നി​ല​വി​ൽ വ​രു​ന്ന​തി​ന് മു​ന്പ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന ജോ​ലി​യി​ൽ, അ​തേ ത​സ്തി​ക​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ’ ത​ട​സ​മി​ല്ലെ​ന്നു അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

എ​ച്ച്-1​ ബി വി​സ കൈ​വ​ശ​മു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, സീ​നി​യ​ർ ലെ​വ​ൽ മാ​നേ​ജ​ർ​മാ​ർ തു​ട​ങ്ങി​യ ജോ​ലി​ക്കാ​ർ​ക്കും തി​രി​കെ വ​രാം. എ​ന്നാ​ൽ കോ​വി​ഡ് ആ​ഘാ​ത​ത്തി​ൽ നി​ന്ന് തി​രി​ച്ചു​വ​രാ​നു​ള്ള അ​മേ​രി​ക്ക​ൻ സ​ന്പ​ദ്വ്യ​വ​സ്ഥ​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മെ​ന്നു​ള്ള​വ​രാ​യി​രി​ക്ക​ണം ഇ​വ​ർ.