ചുനക്കരയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
08:58 AM Aug 13, 2020 | Deepika.com
തിരുവനന്തപുരം. കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവതാരു പൂത്തു പോലെയുള്ള നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി നാടകങ്ങൾക്കും അദ്ദേഹം ഗാനങ്ങൾ എഴുതി. മികച്ച സാസ്കാരിക പ്രഭാഷകൻ കൂടിയായിരുന്നു ചുനക്കര. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു- മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.