ലക്നോ: ലക്നോവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ. മൂത്രാശയത്തിലുണ്ടായ അണുബാധയെ തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുലായം സിംഗിനെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയായ മുലായം സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും മെദാന്ത ആശുപത്രി ഡയറക്ടർ ഡോക്ടർ രാകേഷ് കപൂർ പറഞ്ഞു. അദ്ദേഹം പൂർണമായും രോഗമുക്തനായില്ല. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സ്ഥിരതയുണ്ടെന്നും രാകേഷ് പറഞ്ഞു.
കഴിഞ്ഞ മേയിലും മുലായം സിംഗ് യാദവിനെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് അന്ന് അദ്ദേഹം ആശുപത്രി വിട്ടത്.
മുലായം സിംഗ് യാദവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
08:06 AM Aug 13, 2020 | Deepika.com