കോ​വി​ഡ് ചി​കി​ത്സ: തെ​ലു​ങ്കാ​ന​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സേ​വ​ന​നി​ര​ക്ക് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം

02:43 AM Aug 13, 2020 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വി​വി​ധ സേ​വ​ന നി​ര​ക്കു​ക​ൾ എ​ഴു​തി പ്ര​ദ​ർ​ശി​പ്പ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ത്തു​ത​ന്നെ നി​ര​ക്കു​ക​ൾ അ​ട​ങ്ങി​യ പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

കോ​വി​ഡ് ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ളി​ൽ നി​ന്ന് ആ​ശു​പ​ത്രി​ക​ൾ വ​ലി​യ നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ദേ​ശം.

ഉ​യ​ർ​ന്ന മ​രു​ന്നു​ക​ൾ, പി​പി​ഇ കി​റ്റ് എ​ന്നി​വ​യ്ക്ക് പ​ര​മാ​വ​ധി എം​ആ​ർ​പി വി​ല​യി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ വി​ല​യും എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. എ​ല്ലാ നി​ര​ക്കു​ക​ളും കാ​ണി​ച്ചു​ള്ള കൃ​ത്യ​മാ​യ ബി​ൽ രോ​ഗി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.