തിരുവനന്തപുരം: അധികാരവും ആള്‍ബലവും ഉപയോഗിച്ച് സൈബര്‍ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരുമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ഇടത്തില്‍ വാളോങ്ങിയത്.
സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയുടെ അഭിപ്രായം അല്ലെങ്കില്‍ അത് തുറന്നു പറയാനുളള ആര്‍ജവം പിണറായി വിജയന് ഇനിയെങ്കിലും കാട്ടണമെന്ന് മുരളീധരന് ഫേസ്ബുക്കില്‍ കുറിച്ചു.
സൈബര്‍ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവരുടെ സര്‍ക്കാരും: വി. മുരളീധരൻ
10:31 PM Aug 12, 2020 | Deepika.com