മലപ്പുറം: മലപ്പുറം ജില്ലയിൽ 261 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 237 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 234 പേർക്കും സന്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇതര സംസ്ഥാനത്തുനിന്നെത്തിയതാണ്. ശേഷിക്കുന്ന 23 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്കുശേഷം 107 പേരാണ് രോഗമുക്തരായത്. ജില്ലയിൽ ഇതുവരെ 2,266 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
നിരീക്ഷണത്തിലുള്ളത് 33,791 പേർ
33,791 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,494 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 536 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 18 പേരും നിലന്പൂർ ജില്ലാ ആശുപത്രിയിൽ ആറ് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 91 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 43 പേരും കരിപ്പൂർ ഹജ് ഹൗസിൽ 55 പേരും കാലിക്കറ്റ് സർവകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 745 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 31,154 പേർ വീടുകളിലും 1,143 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
67,855 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയിൽനിന്ന് ഇതുവരെ ആർടിപിസിആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 77,032 പേരുടെ സാന്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 74,596 പേരുടെ ഫലം ലഭ്യമായതിൽ 67,855 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,328 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
മലപ്പുറം: നാലാംദിനവും 200 കടന്ന് കോവിഡ്; 237 പേർക്ക് രോഗബാധ സന്പർക്കത്തിൽ
06:50 PM Aug 12, 2020 | Deepika.com