വയനാട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച നടവയൽ സ്വദേശി അവറാൻ (69) ഉൾപ്പെടെ വയനാട് ജില്ലയിൽ 12 പേർക്ക് വയനാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 16 പേർ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരിൽ 10 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതിൽ 646 പേർ രോഗമുക്തരായി. മൂന്നു പേർ മരണപ്പെട്ടു. നിലവിൽ 301 പേരാണ് ചികിൽസയിലുള്ളത്. 288 പേർ ജില്ലയിലും 13 പേർ ഇതര ജില്ലകളിലും ചികിൽസയിൽ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവർ:
ഓഗസ്റ്റ് 11 ന് ബംഗളുരുവിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി (25), ദുബായിയിൽ നിന്നെത്തി വിമാന അപകടത്തിൽപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ചീരാൽ സ്വദേശി (35), വാളാട് സ്വദേശി (22), നല്ലൂർനാട് സ്വദേശിയായ ഒരു വയസുള്ള കുട്ടി, മെഡിക്കൽ കോളജിൽ വച്ച് മരണപ്പെട്ട നടവയൽ സ്വദേശി അവറാൻ (69), അദ്ദേഹത്തിന്റെ കൂടെ നിന്ന ബന്ധുക്കളായ രണ്ടുപേർ (40, 60 വയസ്), ചൂരൽമല ഉരുൾപൊട്ടലിൽ സന്നദ്ധ പ്രവർത്തനം നടത്തിയ ചൂരൽമല സ്വദേശി (37), ലോറി ഡ്രൈവറുടെ സന്പർക്കത്തിലുളള പെരിക്കല്ലൂർ സ്വദേശികൾ ( 80, 44, 6 വയസ്), നീർവ്വാരം സ്വദേശി (63) എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.
16 പേർക്ക് രോഗമുക്തി:
വാളാട് സ്വദേശികളായ 5 പേർ, വെള്ളമുണ്ട സ്വദേശികളായ 2 പേർ, വാളേരി സ്വദേശികളായ 2 പേർ, കന്പളക്കാട്, ബത്തേരി, മാനന്തവാടി, കേണിച്ചിറ, കുപ്പാടിത്തറ, പടിഞ്ഞാറത്തറ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
189 പേർ കൂടി നിരീക്ഷണത്തിൽ:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ പുതുതായി നിരീക്ഷണത്തിലായത് 189 പേരാണ്. 272 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2717 പേർ. ബുധനാഴ്ച വന്ന 8 പേർ ഉൾപ്പെടെ 338 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ബുധനാഴ്ച 341 പേരുടെ സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 29872 സാംപിളുകളിൽ 28079 പേരുടെ ഫലം ലഭിച്ചു. ഇതിൽ 26982 നെഗറ്റീവും 950 പോസിറ്റീവുമാണ്.
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട യാത്രികനു കോവിഡ്; ചൂരൽമല രക്ഷാപ്രവർത്തകനും രോഗബാധ
06:43 PM Aug 12, 2020 | Deepika.com