തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1068 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഉറവിട രോഗികളിൽ 45 പേരുടെ ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ വിദേശത്തുനിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 880 പേർക്ക് രോഗമുക്തിയുണ്ടായി. 22 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
അഞ്ച് മരണവും ഇന്ന് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശി ഷംസുദീൻ (53), തിരുവനന്തപുരം സ്വദേശി കനകരാജ് (50), എറണാകുളം സ്വദേശി മറിയംകുട്ടി (77), കോട്ടയം കാരപ്പുഴ സ്വദേശി ടി.പി ദാസപ്പൻ, കാസർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ (55) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
പോസിറ്റീവായവർ ജില്ല തിരിച്ച്:
തിരുവനന്തപുരം- 266, മലപ്പുറം- 261, എറണാകുളം- 121, ആലപ്പുഴ- 118, കോഴിക്കോട്- 93, പാലക്കാട്- 81, കോട്ടയം- 76, കാസർഗോഡ്- 68, ഇടുക്കി- 42, കണ്ണൂർ- 31, പത്തനംതിട്ട- 19, തൃശൂർ- 19, വയനാട്- 12, കൊല്ലം - 5
സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ്; 1068 സമ്പർക്ക രോഗികൾ
07:20 PM Aug 12, 2020 | Deepika.com