ജയ്പുർ: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഫീൽഡിംഗ് പരിശീലകനു കോവിഡ് സ്ഥിരീകരിച്ചു. ദിശാന്ത് യാഗ്നിക്കിനാണു രോഗബാധ സ്ഥിരീകരിച്ചത്.
ഐപിഎലിനായി അടുത്തയാഴ്ച ടീം യുഎഇയിലേക്കു പുറപ്പെടാനിരിക്കെയാണു ഫീൽഡിംഗ് കോച്ചിനു കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ടീം അംഗങ്ങൾക്കും മാനേജ്മെന്റിനുമായി വീണ്ടും കോവിഡ് പരിശോധന നടത്തുമെന്നു ഫ്രാഞ്ചൈസി അറിയിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാനായി കളിച്ചിരുന്ന ദിശാന്ത് രാജസ്ഥാൻ റോയൽസിനായി കളിച്ചിരുന്നു. നിലവിൽ സ്വദേശമായ ഉദൈപൂരിലുള്ള ദിശാന്തിനോട് ആശുപത്രിയിൽ ചികിത്സ തേടാനും ക്വാറന്ൈറനിൽ കഴിയാനും നിർദേശിച്ചു.
ഐപിഎൽ പതിമൂന്നാം എഡിഷൻ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണു നടക്കുന്നത്. ടൂർണമെന്റ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.
രാജസ്ഥാൻ റോയൽസ് പരിശീലകനു കോവിഡ്; രോഗം യുഎഇ യാത്രയ്ക്കു തൊട്ടുമുന്പ്
05:34 PM Aug 12, 2020 | Deepika.com