തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ കോവിഡ് വ്യാപനം. 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. 99 തടവുകാരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയധികം രോഗികളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ആൾക്ക് രോഗബാധ സ്ഥിരികരിച്ചിരുന്നു. ഇയാൾക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല. ഇതിനു പിന്നാലെയാണ് തടവുകാരിൽ വ്യാപകമായി ആന്റിജൻ പരിശോധന നടത്തിയത്.
പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം; 59 തടവുകാർക്ക് രോഗബാധ
03:48 PM Aug 12, 2020 | Deepika.com