പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രം; വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ന്നു

03:37 PM Aug 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ, കോ​വി​ഡ് എ​ന്നി​വ​യെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലു​ള്ള മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഡ​ൽ​ഹി​യി​ലെ സൈ​നി​ക റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ൻ​റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പ്ര​ണാ​ബ് ക​ഴി​യു​ന്ന​ത്.

പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട പി​ടി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ​ക​ര​മാ​യി നീ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യി​ല്ലെ​ന്നാ​ണു മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ സൂ​ചി​പ്പി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം മു​ൻ രാ​ഷ്ട്ര​പ​തി​യു​ടെ ആ​രോ​ഗ്യ​നി​ല സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​തീ​വ ഗു​രു​ത​ര​മാ​യ നി​ല തു​ട​രു​ക​യാ​ണെ​ന്നും ഡോ​ക്ട​ർ​മാ​രും അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​ൻ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​താ​യി പ്ര​ണാ​ബ് മു​ഖ​ർ​ജി തി​ങ്ക​ളാ​ഴ്ച ട്വീ​റ്റ് ചെ​യ്തി​രു​ന്നു.