ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലെ എഎസ്പി എ.പി. ഷൗക്കത്തലിക്ക് അന്വേഷണ മികവിന് പുരസ്കാരം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മെഡൽ പ്രഖ്യാപിച്ചത്. ഷൗക്കത്തലി അടക്കം ഒമ്പത് മലയാളികൾക്കാണ് മെഡൽ ലഭിച്ചത്.
നേരത്തേ, ഐപിഎസ് ലഭിക്കേണ്ട ഉദ്യോഗസ്ഥരുടെ 2018ലെ പട്ടികയിൽ ഷൗക്കത്തലിയും ഉൾപ്പെട്ടിരുന്നു. നിലവിലുള്ള 11 ഒഴിവുകൾക്കായി 33 പേരുടെ പട്ടികയാണ് യുപിഎസ്സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
കൊള്ളാം മോനേ..! എൻഐഎ എഎസ്പി ഷൗക്കത്തലിക്ക് അന്വേഷണ മികവിന് മെഡൽ
03:11 PM Aug 12, 2020 | Deepika.com