കോഴിക്കോട്/വയനാട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് സ്വദേശികളാണ് മരിച്ചത്. സയ്യിദ് അബ്ദുള്ള ബാഫഖി(65) ആണ് കോഴിക്കോട്ട് മരിച്ചത്. മുസ്ലിം ലീഗ് സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ സഹോദരി പുത്രനാണ് അബ്ദുള്ള ബാഫഖി.
നെല്ലിയമ്പം സ്വദേശി അവറാൻ(65)ആണ് വയനാട്ടിൽ മരിച്ചത്. ശ്വാസകോശ അർബുദ രോഗിയായ അവറാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി; മരിച്ചത് കോഴിക്കോട്, വയനാട് സ്വദേശികൾ
10:32 AM Aug 12, 2020 | Deepika.com