ബംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചയോടെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് സമീപമാണ് അപകടം നടന്നത്. മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ഹിജാപുരിൽ നിന്നും ബംഗളൂരുവിലേക്കു വരികയായിരുന്നു ബസ്. 32 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എഞ്ചിൻ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കർണാടകയിൽ ബസിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു
10:00 AM Aug 12, 2020 | Deepika.com