കൊളോൺ: യൂറോപ്പ ലീഗ് ഫുട്ബോളിന്റെ സെമിഫൈനൽ ലൈനപ്പ് പൂർണമായി. തിങ്കളാഴ്ച നടക്കുന്ന ആദ്യ സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയ്യയും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഇന്റർമിലാനും ഷക്തര്‍ ഡൊണെസ്ക്കും പോരാടും.
ജർമനിയിലെ കൊളോണിൽ അരങ്ങേറിയ മത്സരത്തിൽ ഡെന്മാർക്ക് ക്ലബ്ബായ കോപ്പൻഹേഗനെ ഒരു ഗോളിനു തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിലെത്തിയത്. മറ്റൊരു മത്സരത്തിൽ ഒരൊറ്റ ഗോളിന് വോൾവ്സിനെ വീഴ്ത്തി കൊണ്ടാണ് സെവിയ്യ സെമി ഫൈനലിലേക്ക് കടന്നത്. മത്സരത്തിൽ മൂന്ന് മിനിറ്റ് മാത്രം ബാക്കിയിരിക്കെയായിരുന്നു സെവിയ്യയുടെ വിജയഗോൾ.
ജർമൻ സംഘമായ ലെവർകൂസനെ 2-1 നു കീഴടക്കിയായിരുന്നു ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാന്റെ സെമി പ്രവേശനം. അതേസമയം, ബേസലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തായിരുന്നു യുക്രെയ്ൻ ക്ലബ് ഷക്തർ സെമിയിലെത്തിയത്.
യൂറോപ്പ ലീഗ് ഫുട്ബോൾ സെമി ചിത്രം തെളിഞ്ഞു
08:07 AM Aug 12, 2020 | Deepika.com