കോ​വി​ഡ്: മെ​ക്സി​ക്കോ​യി​ൽ മ​ര​ണം 53,000 പി​ന്നി​ട്ടു

01:31 PM Aug 11, 2020 | Deepika.com
മെ​ക്സി​ക്കോ സി​റ്റി: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം മൂ​ലം മെ​ക്സി​ക്കോ​യി​ൽ മ​ര​ണം കു​തി​ച്ചു​യ​രു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 705 മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 53,003 ആ​യി.

ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​മാ​ണ് മെ​ക്സി​ക്കോ. 10 ശ​ത​മാ​ന​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​രും ഇ​വി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യ്ക്കും ബ്ര​സീ​ലി​നും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്തും മെ​ക്സി​ക്കോ​യാ​ണ്.

ഇ​ന്ന് 5,558 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 4.85 ല​ക്ഷ​മാ​യി. അ​തേ​സ​മ​യം മെ​ക്സി​ക്കോ​യി​ൽ മ​ര​ണ​നി​ര​ക്ക് ഇ​തി​ലും കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.