ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി നേ​താ​വ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു

12:30 PM Aug 11, 2020 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​പ്ര​ദ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പ്ര​മു​ഖ ബി​ജെ​പി നേ​താ​വ് പാ​ർ​ട്ടി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. 2004ല്‍ ​കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന ബാ​ബു​ഭാ​യി വ​ര്‍​ധ​യാ​ണ് കോ​ണ്‍​ഗ്ര​സി​ലേ​ക്കു ത​ന്നെ മ​ട​ങ്ങി​യെ​ത്തി​യ​ത്. 2001 മു​ത​ല്‍ 2004 വ​രെ വ​ല്‍​സാ​ദ് ജി​ല്ലാ കോ​ണ്‍​ഗ്ര​സി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു വ​ര്‍​ധ.

ക​പ്ര​ദ​യി​ൽ ബി​ജെ​പി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു വ​ര്‍​ധ. പാ​ർ​ട്ടി നേ​താ​വ് ജി​ത്തു​ഭാ​യ് ചൗ​ധ​രി​യു​മാ​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം പാ​ര്‍​ട്ടി വി​ട്ട​തെ​ന്നാ​ണ് സൂ​ച​ന. വ​ര്‍​ളി ഗോ​ത്ര സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ ജി​ല്ലാ അ​ധ്യ​ക്ഷ​നുമാണ് ബാ​ബു​ഭാ​യ് വ​ര്‍​ധ. ക​പ്ര​ദ മ​ണ്ഡ​ല​ത്തി​ലെ 60 ശ​ത​മാ​നം ജ​ന​സം​ഖ്യ ഈ ​സ​മു​ദാ​യ​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.

വ​ര്‍​ധ പാ​ര്‍​ട്ടി വി​ട്ട​ത് ബി​ജെ​പി​യെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ബി​ജെ​പി​യു​ടെ വ​ല്‍​സാ​ദ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഹേ​ദ്ര ചൗ​ദ​രി പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വി​ജ​യം സ്വ​ന്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ബു​ഭാ​യ വ​ർ​ധ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.