ന്യൂഡൽഹി: ജമ്മുവിലും കാഷ്മീരിലും ഓരോ ജില്ലകളിൽ വീതം പരിക്ഷണാടിസ്ഥാനത്തിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കും. സ്വാതന്ത്ര്യ ദിനത്തിനു ശേഷമായിരിക്കും ഇത്. കേന്ദ്രസർക്കാർ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ചില മേഖലകളിൽ 4 ജി സേവനങ്ങൾ പുനസ്ഥാപിക്കാനുള്ള സാധ്യതകൾ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ജമ്മുകാഷ്മീർ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള ഒരു പ്രദേശത്തും ഇളവ് ഉണ്ടാകില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
തീവ്രവാദ പ്രവർത്തനങ്ങൾ കുറവുള്ള പ്രദേശങ്ങളിൽ മാത്രമാണ് 4 ജി സൗകര്യം പുനസ്ഥാപിക്കുക. ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് 4 ജി സേവനങ്ങൾ കേന്ദ്രം റദ്ദാക്കിയത്.
കാഷ്മീരിൽ പരീക്ഷണാടിസ്ഥാനിൽ അതിവേഗ ഇന്റർനെറ്റ് പുനസ്ഥാപിക്കുന്നു
11:32 AM Aug 11, 2020 | Deepika.com