അ​ബ​ദ്ധ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ടു​ത്ത​ത്; സ്പാ​നി​ഷ് ഫ്ളൂ ​ഇ​ല്ലാ​താ​യ​ത് ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ​ന്ന് ട്രം​പ്

07:54 AM Aug 11, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് വീ​ണ്ടും നാ​വു​പി​ഴ. സ്പാ​നി​ഷ് ഫ്ളൂ ​ലോ​ക​ത്തു നി​ന്ന് ഇ​ല്ലാ​താ​യ വ​ർ​ഷം സൂ​ചി​പ്പി​ച്ച​പ്പോ​ഴാ​ണ് ട്രം​പി​ന് അ​ബ​ദ്ധം പി​ണ​ഞ്ഞ​ത്. സ്പാ​നി​ഷ് ഫ്ളൂ ​ഇ​ല്ലാ​താ​യ​ത് ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്താ​ണെ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​റ്റ്ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ട്രം​പ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. 1918- 1920 കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ഈ ​മ​ഹാ​മാ​രി എ​ങ്ങ​നെ ര​ണ്ടാം​ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് അ​വ​സാ​നി​ക്കു​മെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​ന്പ​ര​ന്നു.

1939 സെ​പ്റ്റം​ബ​ർ 1- 1945 സെ​പ്റ്റം​ബ​ർ- 2 വ​രെ​യാ​യി​രു​ന്നു ര​ണ്ടാം​ ലോ​ക​മ​ഹാ​യു​ദ്ധം. യു​ദ്ധം അ​വ​സാ​നി​ക്കു​ന്പോ​ഴേ​ക്ക് എ​ല്ലാ സൈ​നി​ക​രും സ്പാ​നി​ഷ് ഫ്ളൂ ​ബാ​ധി​ത​ർ ആ​യി​ത്തീ​ർ​ന്നി​രു​ന്നു​വെ​ന്നും അ​തൊ​രു ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും ട്രം​പ് ത​ട്ടി​വി​ട്ടു.

ഇ​നി ര​സ​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം കൂ​ടി​യു​ണ്ട്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലു​ള്ള ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ സ്മാ​ര​കം ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ ട്രം​പ് സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​ണ്. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക വേ​ള​യി​ലാ​യി​രു​ന്നു അ​ത്.