അ​മേ​രി​ക്ക​യി​ൽ അ​ര​ക്കോ​ടി ക​ട​ന്നി​ട്ടും അ​റു​തി​യി​ല്ലാ​തെ കോ​വി​ഡ്

08:41 AM Aug 11, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ക്കോ​ടി പി​ന്നി​ട്ടി​ട്ടും ശ​മ​ന​മി​ല്ലാ​തെ കു​തി​ക്കു​ന്നു. ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും വേ​ൾ​ഡോ മീ​റ്റ​റി​ന്‍റെ​യും ക​ണ​ക്കു​ക​ൾ പ്ര​കാ​രം 52,49,809 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 1,66,160 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക​യി​ൽ 27,08,314 പേ​ർ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​വി​ടെ പു​തി​യ​താ​യി 45,959 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ 600ലേ​റെ​പ്പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. കാ​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ടെ​ക്സ​സ്, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ എ​ന്നീ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ, 12 സം​സ്ഥാ​ന​ങ്ങ​ളി​ലും വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ൻ​സി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള സം​സ്ഥാ​ന​ത്തെ ക​ണ​ക്ക് ഇ​നി​പ​റ​യും​വി​ധ​മാ​ണ്.

കാ​ലി​ഫോ​ർ​ണി​യ-5,73,658, ഫ്ളോ​റി​ഡ-5,36,961, ടെ​ക്സ​സ്-5,17,291, ന്യൂ​യോ​ർ​ക്ക്-4,51,025, ജോ​ർ​ജി​യ-2,19,025. ഈ ​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങളി​ൽ വൈ​റ​സ്ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ: കാ​ലി​ഫോ​ർ​ണി​യ-10,465, ഫ്ളോ​റി​ഡ-8,282, ടെ​ക്സ​സ്-8,703, ന്യൂ​യോ​ർ​ക്ക്-32,847, ജോ​ർ​ജി​യ-4,229.

രോ​ഗ​ബാ​ധ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള 12 സം​സ്ഥാ​ന​ങ്ങ​ൾ: ഇല്ലിനോയിസ്, ന്യൂജഴ്സി, അ​രി​സോ​ണ, നോ​ർ​ത്ത് ക​രോ​ലി​ന, ലൂ​സി​യാ​ന, പെ​ൻ​സി​ൽ​വാ​നി​യ,ടെ​ന്നി​സി, മാ​സാ​ച്യു​സെ​റ്റ്സ്, അ​ല​ബാ​മ, ഒ​ഹി​യോ, സൗ​ത്ത് ക​രോ​ലി​ന, വെ​ർ​ജി​നി​യ.