ലക്നോ: ലക്നോവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ആരോഗ്യനിലയിൽ പുരോഗതി. മൂത്രാശയത്തിലുണ്ടായ അണുബാധയെ തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുലായം സിംഗിനെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയായ മുലായം സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെദാന്ത ആശുപത്രി ഡയറക്ടർ രാകേഷ് കപൂറാണ് അറിയിച്ചത്. മുലായം സിംഗിന് വയറിന് വേദനയുണ്ടെന്നും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കഴിഞ്ഞ ദിവസം രാകേഷ് പറഞ്ഞിരുന്നു.
മേയിലും മുലായം സിംഗ് യാദവിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് അന്ന് അദ്ദേഹം ആശുപത്രി വിട്ടത്.
മുലായം സിംഗ് യാദവിന്റെ ആരോഗ്യനിലയിൽ പുരോഗതി
05:13 AM Aug 11, 2020 | Deepika.com