ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡിനു പിന്നാലെ മലേറിയയും ഡെങ്കുവും പടർന്നു പിടിക്കുന്നതായി തെക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് എട്ട് വരെ 45 മലേറിയ കേസുകളും 35 ഡെങ്കു കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രോഗങ്ങൾ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ തെക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിർദേശം നൽകി. രോഗികൾക്കായി പ്രത്യേക ക്ലിനിക്കുകളും അധികൃതർ സജ്ജമാക്കി.
കോവിഡിനു പിന്നാലെ ഡൽഹിയിൽ മലേറിയയും ഡെങ്കുവും പടർന്നു പിടിക്കുന്നു
04:14 AM Aug 11, 2020 | Deepika.com