തിരുവനന്തപുരം: കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് നടത്തി. വെള്ളപ്പൊക്കത്തെ നേരിടാന്‍ എന്‍ഡിആര്‍എഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഡിആര്‍എഫ് നല്കിയ സഹായത്തിനും കരിപ്പൂരുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ലഭ്യമാക്കിയ സഹായ സഹകരണങ്ങള്‍ക്കും പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാചര്യത്തിലാണ് വെള്ളപ്പൊക്കമുണ്ടായിട്ടുള്ളത്. ഈ മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ ആഘാതമാണ് മഴക്കെടുതി ഉണ്ടാക്കിയിട്ടുള്ളത്. നഷ്ടങ്ങള്‍ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇപ്പോഴുള്ള 25 ശതമാനമെന്ന പരിധി ഒഴിവാക്കി കോവിഡ് പ്രതിരോധത്തിനായി നിബന്ധനകളില്ലാതെ എസ്ഡിആര്എഫില് നിന്ന് തുക ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കാലവർഷക്കെടുതി; പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തി
09:20 PM Aug 10, 2020 | Deepika.com