ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ ഇടുക്കി മുൻ എസ്പി കെ.ബി. വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകാൻ നിർദേശിച്ചു കൊണ്ടാണ് നോട്ടീസ് നൽകിയത്.
കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്പിക്കുണ്ടായിരുന്നുവെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു. വേണുഗോപാൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; മുൻ എസ്പി വേണുഗോപാലിന് സിബിഐ നോട്ടീസ്
08:14 PM Aug 10, 2020 | Deepika.com