കാ​സ​ർ​ഗോ​ട്ട് തി​ങ്ക​ളാ​ഴ്ച 146 കോ​വി​ഡ് രോ​ഗി​ക​ൾ; 122 പേ​ർ​ക്കു രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ

08:05 PM Aug 10, 2020 | Deepika.com
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 146 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ആ​റു പേ​രു​ൾ​പ്പെ​ടെ 122 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്.

നി​ല​വി​ൽ വീ​ടു​ക​ളി​ൽ 3375 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1326 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 4701 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. പു​തി​യ​താ​യി 441 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 518 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 586 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 314 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 15 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

15 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നീ​ലേ​ശ്വ​രം 2, അ​ജാ​നൂ​ർ 1, ചെ​മ്മ​നാ​ട് 3, ചെ​ങ്ക​ള 1, മു​ളി​യാ​ർ 1, ഉ​ദു​മ 2, മ​ധൂ​ർ 1, കാ​സ​ർ​കോ​ട് 1, എ​ണ്‍​മ​ക​ജെ 1, പ​ട​ന്ന 1, പ​ള്ളി​ക്ക​ര 1 എ​ന്നി​ങ്ങ​നെ​യാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തി​രി​ച്ചു​ള്ള രോ​ഗ​മു​ക്തി നി​ര​ക്ക്.