മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്തു ക​ള​യാ​മെ​ന്ന നി​ല​പാ​ടി​ല്ല: മു​ഖ്യ​മ​ന്ത്രി

07:06 PM Aug 10, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്തു ക​ള​യാ​മെ​ന്ന നി​ല​പാ​ട് താ​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള സി​പി​എം സൈ​ബ​ർ സ​ഖാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

നി​ക്ഷി​പ്‍​ത താ​ൽ​പ​ര്യം അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല മാ​ധ്യ​മ​ങ്ങ​ളെ​യാ​ണ് താ​ൻ ക​ഴി​ഞ്ഞ​ദി​വ​സം വി​മ​ർ​ശി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സൈ​ബ​ർ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ത​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കെ​യു​ഡ​ബ്ല്യൂ​ജെ​യു​ടെ പ​രാ​തി ത​ന്‍റെ കൈ​യി​ല്‍ കി​ട്ടി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സം​വാ​ദ​ങ്ങ​ൾ അ​നാ​രോ​ഗ്യ​ക​ര​മാ​യ ത​ല​ത്തി​ലേ​ക്ക് പോ​കേ​ണ്ട​തി​ല്ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യി തി​രി​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. താ​ൻ ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​മി​ല്ല. സൈ​ബ​ർ ആ​ക്ര​മ​ണ​വും സം​വാ​ദ​വും ര​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.