തിരുവനന്തപുരം: കരിപ്പൂര്‍ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരും സ്വയം നിരീക്ഷണത്തിൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന ദുരന്തത്തിൽ പരിക്കേറ്റവരിൽ 23 പേർ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജമല ദുരന്തത്തിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണം 48 ആയി. 22 പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പതിനാറ് കിലോമീറ്റര്‍ വിസ്തൃതിയിൽ പരിശോധന തുടരുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിമാനദുരന്തം; രക്ഷാപ്രവർത്തനം നടത്തിയവർ സ്വയം നിരീക്ഷണത്തിൽ തുടരണമെന്ന് മുഖ്യമന്ത്രി
06:46 PM Aug 10, 2020 | Deepika.com