മു​ൻ ര​ഞ്ജി താ​രം അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ ഐ​സി​സി അ​ന്പ​യ​റിം​ഗ് എ​ലൈ​റ്റ് പാ​ന​ലി​ൽ

05:25 PM Aug 10, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ൻ കേ​ര​ള ര​ഞ്ജി താ​ര​മാ​യ കെ.​എ​ൻ. അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ അ​ന്പ​യ​റിം​ഗ് എ​ലൈ​റ്റ് പാ​ന​ലി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മു​ൻ​താ​രം 50-ാം വ​യ​സി​ലാ​ണ് ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന​ത്. എ​ലൈ​റ്റ് പാ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് അ​ദ്ദേ​ഹം.

അ​ന്താ​രാ​ഷ്ട്ര അ​ന്പ​യ​റാ​കു​ന്ന നാ​ലാ​മ​ത്തെ മ​ല​യാ​ളി​യാ​ണ് അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ. ബി​സി​സി​ഐ​യു​ടെ ദേ​ശീ​യ ജൂ​നി​യ​ർ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2007-ൽ ​അ​ദ്ദേ​ഹം ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ന​ട​ത്തു​ന്ന ലെ​വ​ൽ ര​ണ്ട് കോ​ച്ചിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി. 2006-ൽ ​ത​ന്നെ അ​ദ്ദേ​ഹം ബി​സി​സി​ഐ​യു​ടെ അ​ന്പ​യ​റിം​ഗ് പ​രീ​ക്ഷ​യും വി​ജ​യി​ച്ചു. 71 ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ളി​ൽ ഫീ​ൽ​ഡ് അ​ന്പ​യ​ർ ആ​യ അ​ദ്ദേ​ഹം വ​നി​ത​ക​ളു​ടെ ഏ​ഴു ടി20 ​മ​ത്സ​ര​ങ്ങ​ളും നി​യ​ന്ത്രി​ച്ചു.

ഐ​പി​എ​ലി​ലും ഇ​ന്ത്യ​യി​ലെ മ​റ്റു ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലും അ​ന്പ​യ​റാ​യി​രു​ന്ന അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ കേ​ര​ള​ത്തി​ന്‍റെ മു​ൻ ര​ഞ്ജി ടീം ​ക്യാ​പ്റ്റ​ൻ കൂ​ടി​യാ​ണ്. അ​ന​ന്ത​പ​ത്മ​നാ​ഭ​നെ കൂ​ടാ​തെ സി. ​ഷം​സു​ദ്ദീ​ൻ, അ​നി​ൽ ചൗ​ധ​രി, വീ​രേ​ന്ദ​ർ ശ​ർ​മ എ​ന്നി​വ​രാ​ണു രാ​ജ്യാ​ന്ത​ര പാ​ന​ലി​ലു​ള്ള മ​റ്റു അ​ന്പ​യ​ർ​മാ​ർ.