മോസ്കോ: കോവിഡ് 19 ബാധിച്ച് റഷ്യയിൽ മരണസംഖ്യ 15,000 കടന്നു. 24 മണിക്കൂറിനിടെ 70 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് മരണം 15,001 ആയി. 5,118 പേർക്ക് ഒറ്റദിവസം പുതിയതായി രോഗം ബാധിച്ചത്.
റഷ്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒൻപത് ലക്ഷത്തോട് അടുക്കുകയാണ്. 8.92 ലക്ഷം പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. 6.96 ലക്ഷം പേർക്ക് രോഗമുക്തിയുണ്ടായി. ലോകത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ള നാലാമത്തെ രാജ്യമാണ് റഷ്യ.
കോവിഡ്: റഷ്യയിൽ മരണം 15,000 കടന്നു
01:21 PM Aug 10, 2020 | Deepika.com