പൂഞ്ഞാർ: കനത്ത മഴയിൽ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. പുല്ലാട്ട് ബേബിയുടെ പുരയിടത്തിലെ കിണറാണ് താഴ്ന്നത്.
പുലർച്ചെ നാലോടെയായിരുന്നു സംഭവം. രാത്രി പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. 10 അടിയോളമാണ് കിണർ താഴ്ന്നത്. വീടിന്റെ തറയോട് ചേർന്നാണ് കിണറുണ്ടായിരുന്നത്.
കിണർ താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്. എന്നാൽ വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പരിസരവാസികളും വീട്ടുകാരും ചേർന്ന് കിണർ മൂടാനുള്ള ശ്രമത്തിലാണ്.
പൂഞ്ഞാറിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു
01:57 PM Aug 09, 2020 | Deepika.com