മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരു യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലെ എല്ലാ യാത്രക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഈ പരിശോധനയിലാണ് രോഗം തെളിഞ്ഞത്.
നേരത്തെ, അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശിച്ചിരുന്നു.
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു
11:40 AM Aug 09, 2020 | Deepika.com