മൂന്നാർ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്താത്തതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. സഹായധനം എല്ലായിടത്തും ഒരുപോലെ ലഭ്യമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അപകടത്തിൽപ്പെട്ടവരെ വേർതിരിച്ച് കാണരുത്. മുഖ്യമന്ത്രിക്ക് കരിപ്പൂരിൽ എത്താമെങ്കിൽ പെട്ടിമുടിയിലും വരാം. മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണെന്നും മുഖ്യമന്ത്രിയെ വിമർശിച്ച് മുരളീധരൻ പറഞ്ഞു.
"പെട്ടിമുടിയിലേതും മനുഷ്യരാണ്, അവഗണിക്കരുത്'; മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി മുരളീധരൻ
11:24 AM Aug 09, 2020 | Deepika.com