ഇ​നി പ്ര​തി​രോ​ധ​വും സ്വ​ദേ​ശി..! 101 പ്ര​തി​രോ​ധ ഉ​ത്പന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ച് ഇ​ന്ത്യ

10:43 AM Aug 09, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ​മേ​ഖ​ല​യി​ൽ സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​ന്ത്യ. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 101 പ്ര​തി​രോ​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​റി​യി​ച്ചു.

ആ​ത്മ നി​ർ​ഭ​ർ ഭാ​ര​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക് വേ​ണ്ട ഉ​പ​ക​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ത​ന്നെ നി​ർ​മി​ക്കും. ആ​ഭ്യ​ന്ത​ര ഉ​ത്പ്പാ​ദ​നം കൂ​ട്ടാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് അ​റി​യി​ച്ചു.

ഭാ​വി​യി​ല്‍ പ്ര​തി​രോ​ധ മേ​ഖ​ല​യി​ല്‍ പൂ​ര്‍​ണ്ണ​മാ​യും വി​ദേ​ശ നി​ര്‍​മ്മി​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കും. 2020നും 2024​നും ഇ​ട​യി​ല്‍ വി​ദേ​ശ ഇ​റ​ക്കു​മ​തി പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.