ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,399 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് 60,000 ത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി.
24 മണിക്കൂറിനുള്ളിൽ 861 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43,379 ആയി വർധിച്ചു.
കോവിഡ് ബാധിച്ച് 6,28,747 പേർ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 14,80,885 പേർ കോവിഡ് മുക്തരായി.
രാജ്യത്ത് ഒറ്റദിവസം 64,399 പേർക്ക് കോവിഡ്; 24 മണിക്കൂറിൽ 861 മരണം
09:32 AM Aug 09, 2020 | Deepika.com