അ​രു​വി​ക്ക​ര, നെ​യ്യാ​ർ അ​ണ​ക്കെ​ട്ടുക​ൾ തു​റ​ന്നു

09:52 AM Aug 09, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര, നെ​യ്യാ​ർ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു. അ​രു​വി​ക്ക​ര​യി​ലെ ഒ​ന്നാ​മ​ത്തെ ഷ​ട്ട​ർ തു​റ​ന്നി​ട്ടി​ല്ല. ര​ണ്ടാ​മ​ത്തെ ഷ​ട്ട​ർ 50 സെ​ന്‍റി​മീ​റ്റ​റും മൂ​ന്ന്, നാ​ല് ഷ​ട്ട​റു​ക​ൾ100 സെ​ന്‍റി​മീ​റ്റ​ർ വീ​ത​വും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 46.38 മീ​റ്റ​റാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്.

അ​രു​വി​ക്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നാ​ൽ ക​ര​മ​ന​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും നി​ല​വി​ൽ 25 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ 11 മ​ണി​ക്ക് നാ​ലു ഷ​ട്ട​റു​ക​ളും 10 സെ​ന്‍റി​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.