കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം; ഏ​ഴു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

10:21 AM Aug 09, 2020 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: വി​ജ​യ​വാ​ഡ​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ഏ​ഴ് കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചെ​ന്നാ​ണ് വി​വ​രം. പ​തി​ന​ഞ്ചോ​ളം പേ​ർ‌​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.

കൃ​ഷ്ണ ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ണ് വ​ൻ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

30 പേ​രാ​ണ് കോ​വി​ഡ് സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.