ഇടുക്കി: നിരവധി പേരുടെ ജീവൻ നഷ്ടപ്പെടാനിടയായ മണ്ണിടിച്ചിലുണ്ടായ പെട്ടിമുടിയിലേക്ക് ഇന്ന് കൂടുതൽ രാഷ്ട്രീയ നേതാക്കളെത്തും. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉച്ചയോടെ ഇവിടെയെത്തുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത രാവിലെ 10ന് പെട്ടിമുടി സന്ദർശിക്കും.
അതിനിടെ, പെട്ടിമുടിയിൽ ദുരിതത്തിൽപ്പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രഖ്യാപനത്തിൽ മുഖ്യമന്ത്രിയും സർക്കാരും വേർതിരിവ് കാണിച്ചെന്ന് ഡിൻ കുര്യൻ എംപി ആരോപിച്ചു. കരിപ്പൂർ അപകടത്തിൽപ്പെട്ടവർക്ക് പ്രഖ്യാപിച്ചതിനു സമാനമായ തുക പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കും പ്രഖ്യാപിക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.
നേതാക്കൾ പെട്ടിമുടിയിലേക്ക്; സർക്കാരിനെതിരെ വേർതിരിവ് ആരോപിച്ച ഡീൻ
08:41 AM Aug 09, 2020 | Deepika.com