പ​ന്പാ ഡാം ​തു​റ​ന്നേ​ക്കും; ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു

08:43 AM Aug 09, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ​യേ​ത്തു​ട​ർ​ന്ന് പ​ന്പാ ഡാ​മി​ലേ​ക്ക് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക്. ഇ​വി​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തിേ​നേ​ത്തു​ട​ർ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 983.05 മീ​റ്റ​ർ ആ​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച 207 മി​ല്ലി മീ​റ്റ​ർ മ​ഴ കി​ട്ടു​ക​യും അ​തി​ലൂ​ടെ 12.36 എം​സി​എം ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യും ചെ​യ്തു.

കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യ നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ണ്ട്. ജ​ല​നി​ര​പ്പ് 984.5 മീ​റ്റ​റാ​കു​ന്പോ​ൾ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും.

ഇ​തി​നു ശേ​ഷം 985 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ എ​ത്തു​ന്പോ​ഴാ​ണ് ഡാം ​തു​റ​ക്കു​ക. പ​ന്പാ ന​ദീ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.