മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷം ക​ട​ന്നു; ഇന്ന് 275 മരണം

10:30 PM Aug 08, 2020 | Deepika.com
മും​ബൈ: കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച സം​സ്ഥാ​ന​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷം ക​ട​ന്നു. ഇ​ന്ന് മാ​ത്രം 12,822 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും കൂ​ടി​യ ക​ണ​ക്കാ​ണി​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 5,03,084 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 275 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. 17,367 പേ​രാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

11,082 രോ​ഗി​ക​ൾ ഇ​ന്ന് രോ​ഗം ഭേ​ദ​പ്പെ​ട്ട് ആ​ശു​പ​ത്രി​വി​ട്ടു. നി​ല​വി​ൽ 1,47,048 രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.