തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1526 പേര്‍ക്കെതിരെ കേസെടുത്തു. 1107 പേർ അറസ്റ്റിലായി. 191 വാഹനങ്ങൾ പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 6128 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 11 കേസുകളും രജിസ്റ്റര്‍ ചെയ്തു.
കോവിഡ് രോഗികളും വ്യാപനവും കൂടുതലുള്ള തലസ്ഥാനം തന്നെയാണ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിലും മുന്നിൽനിൽക്കുന്നത്. തിരുവനന്തപുരം സിറ്റിയിൽ 32 കേസുകളാണ് ഇത്തരത്തിൽ എടുത്തത്. 13 പേർ അറസ്റ്റിലാകുകയും 10 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
തിരുവനന്തപുരം റൂറലിൽ 700 കേസുകളാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്തത്. 511 പേർ അറസ്റ്റിലായി 49 വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കളിയല്ല കൊറോണ; ലോക്ക്ഡൗൺ ലംഘനത്തിന് അറസ്റ്റിലായത് 1107 പേർ
09:06 PM Aug 08, 2020 | Deepika.com