തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ജില്ല തിരുവനന്തപുരമായി. ഇന്ന് 485പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 435പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് രോഗം പകർന്നത്. 33പേരുടെ രോഗ ഉറവിടം ലഭ്യമല്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 777പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗലക്ഷണങ്ങളുമായി 529 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ജില്ലയിൽ 15,282 പേർ വീടുകളിലും 705 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ 3,068 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -19,055 ആണ്.
തലപുകഞ്ഞ് തലസ്ഥാനം; ഇന്ന് 485പേര്‍ക്ക് കോവിഡ്
08:51 PM Aug 08, 2020 | Deepika.com