തിരുവനന്തപുരം: മാധ്യമങ്ങളെ രൂക്ഷഭാഷയിൽ വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി ചില മാധ്യമങ്ങളും ചേർന്നതായി മുഖ്യമന്ത്രി ആരോപിച്ചു. ചില മാധ്യമങ്ങൾക്ക് പ്രത്യേക ഉദേശമുണ്ട്. അവരുടെ പുറകിൽ കളിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സർക്കാരിന്റെ യശസിൽ ചിലർക്ക് പൊള്ളൽ ഉണ്ടാകുന്നു. ഇതിനെ നേരിടാൻ കഴിയാത്തതുകൊണ്ട് ഉപജാപങ്ങളിലൂടെ നേരിടാനാണ് ശ്രമം. ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രിയെ പോലെയാണെന്നും ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസും വാസസ്ഥലവും പഴയ മുഖ്യമന്ത്രിയുടേതുപോലെയാണെന്നും വരുത്തി തീർക്കണം.
ആ വൃത്തികെട്ട കഥകൾ എണ്ണിപ്പറയണോ? ആ നിലയിലേക്ക് ചിത്രീകരിക്കുന്നത് എന്തിനാണ് അദ്ദേഹം ചോദിച്ചു. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങൾ പ്രഫണലിസം ഉപയോഗിക്കുന്നു. രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി മാധ്യമങ്ങളും ചേർന്നതായും പിണറായി ആരോപിച്ചു. തന്നെ ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും അതിനാലാണ് ഒരു തരത്തിലുമുള്ള മനശ്ചാഞ്ചല്യം തനിക്കുണ്ടാകാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ ഉപജാപങ്ങൾക്ക് കൂട്ടുനിൽക്കുന്നു; കോപമടങ്ങാതെ പിണറായി
07:28 PM Aug 08, 2020 | Deepika.com