കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ്‌ ചൗ​ധ​രി​ക്കു കോ​വി​ഡ്; സ​ന്പ​ർ​ക്ക​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ

06:00 PM Aug 08, 2020 | Deepika.com
ജ​യ്പു​ർ: കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ്‌ ചൗ​ധ​രി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കാ​ർ​ഷി​ക സ​ഹ​മ​ന്ത്രി​യാ​യ കൈ​ലാ​ഷ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ച​ത്.

ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ടെ​സ്റ്റ് ന​ട​ത്തി​യ​തെ​ന്നും പോ​സി​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​നു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ ജോ​ധ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ന്ത്രി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ത​ന്‍റെ മ​ണ്ഡ​ല​മാ​യ ജ​യ്സാ​ൽ​മീ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ന്ത്രി രാ​ജ​സ്ഥാ​നി​ൽ എ​ത്തി​യ​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.