തിരുവനന്തപുരം: കൊങ്കൻ റെയിൽവേ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെടും. നാലു ട്രെയിനുകൾ സർവീസ് റദ്ദാക്കി. നാലു ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കൂടുതൽ വിവരങ്ങൾക്ക് 138ൽ ബന്ധപ്പെടാവുന്നതാണ്.
റദ്ദാക്കിയ ട്രെയിൻ സർവീസുകൾ
1. ട്രെയിൻ നന്പർ 06346 തിരുവനന്തപുരം- സെൻട്രൽ ലോക്മാന്യ തിലക് ടെർമിനസ് ഡെയിലി എക്സപ്രസ്
2. ട്രെയിൻ നന്പർ 06345 ലോക്മാന്യ തിലക് ടെർമിനസ്- തിരുവനന്തപുരം സെൻട്രൽ ഡെയിലി എക്സപ്രസ്
3. ട്രെയിൻ നന്പർ 02432 ന്യൂഡൽഹി- തിരുവനന്തപുരം സെൻട്രൽ രാജധാനി എക്സ്പ്രസ് (ഓഗസ്റ്റ് 09, 11, 12, 16, 18 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തില്ല)
4. ട്രെയിൻ നന്പർ 02431 തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (ഓഗസ്റ്റ് 11, 13, 14, 18, 20 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തില്ല)
വഴി തിരിച്ചുവിടുന്ന സർവീസുകൾ
1. ട്രെയിൻ നന്പർ 02617 – എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്പെഷൽ
2. ട്രെയിൻ നന്പർ 02618 – ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം ജംഗ്ഷൻ മംഗള പ്രതിദിന സ്പെഷൽ
3. ട്രെയിൻ നന്പർ 02284 – ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം ദുരന്തോ പ്രതിവാര സ്പെഷൽ
4. ട്രെയിൻ നന്പർ 02283 എറണാകുളം ജംഗ്ഷൻ- ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ സ്പെഷൽ ട്രെയിൻ
മഴ, മണ്ണിടിച്ചിൽ: കൊങ്കണ്‍ റെയിൽവേ പാതയിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി
05:31 PM Aug 08, 2020 | Deepika.com