കൊച്ചി: മകന് ചിത്രംവരയ്ക്കാൻ ശരീരം വിട്ടുനൽകിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ കീഴടങ്ങി. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രഹ്ന കീഴടങ്ങിയത്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് രഹ്ന കീഴടങ്ങിയത്.
പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നുമാണ് കേസ്. പോക്സോ, ഐടി വകുപ്പുകൾ പ്രകാരമാണ് രഹ്നയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസെടുത്തത്.
മകന് ചിത്രംവരയ്ക്കാൻ അർധ നഗ്നശരീരം; ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ കീഴടങ്ങി
05:38 PM Aug 08, 2020 | Deepika.com