സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; അ​ന്വേ​ഷ​ണ സം​ഘം യു​എ​ഇ​യി​ലേ​ക്ക്

05:20 PM Aug 08, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു​എ​ഇ​യി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​യ്ക്കാ​ന്‍ അ​നു​മ​തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന​ത്. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് ഫൈ​സ​ൽ ഫ​രീ​ദ്. എ​സ്പി​യ​ട​ക്കം ര​ണ്ടം​ഗ​സം​ഘ​മാ​ണ് ദു​ബാ​യി​ലേ​ക്കു​പോ​കു​ന്ന​ത്.

അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ൻ​ഐ​എ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് അ​നു​മ​തി തേ​ടു​ക​യും ചെ​യ്തു. ഫൈ​സ​ല്‍ ഫ​രീ​ദി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് നേ​ര​ത്തെ ത​ന്നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി​യി​രു​ന്നു. ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഫൈ​സ​ലി​നെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.