അ​ഞ്ചു​തെ​ങ്ങി​ൽ 476 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 125 പേ​ർ​ക്ക് കോ​വി​ഡ്; വ്യാ​പ​ന ആ​ശ​ങ്ക

05:19 PM Aug 08, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. 476 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 125 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പൂ​ത്തു​റ, മാ​ന്പ​ള്ളി, അ​ഞ്ചു​തെ​ങ്ങ് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 26 ശ​ത​മാ​ന​ത്തോ​ളം പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്കും വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് അ​ഞ്ചു​തെ​ങ്ങി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ൽ 104 പേ​ർ​ക്ക് അ​ഞ്ചു​തെ​ങ്ങി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.