പാ​ലോ​ട് കാ​ട്ടാ​ന വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ച​രി​ഞ്ഞു

04:04 PM Aug 08, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം കാ​ട്ടാ​ന വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ച​രി​ഞ്ഞു. ആ​ന തെ​ങ്ങ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ത​ള്ളി​യി​ട്ട​തി​നാ​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​തു​വ​ഴി​യാ​ണ് ആ​ന​യ്ക്ക് ഷോ​ക്കേ​റ്റ​ത്.

സ്ഥ​ല​ത്ത് വ​നം​വ​കു​പ്പും പോ​ലീ​സും എ​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ആ​ന​യു​ടെ ജ​ഡം മ​റ​വു​ചെ​യ്യും. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.