തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവന്ന് ഒഴുക്കിവിടണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തമിഴ്നാടിന് കത്തയച്ചു.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖനാണ് കത്തയച്ചത്. ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് വിവരം അറിയിക്കണമെന്നും കേരളം അഭ്യർഥിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134 അടിയിലെത്തി. ഇന്നു പുലർച്ചെയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലാണ് രാവിലെ ഒൻപതോടെ ജലനിരപ്പ് 134 അടിയിലേക്ക് ഉയർന്നത്.
ജലനിരപ്പ് 138 അടിയിലെത്തിയാൽ ഡാം തുറക്കാനാണ് കേന്ദ്ര ജലകമ്മീഷൻ തമിഴ്നാടിനു നൽകിയിരിക്കുന്ന നിർദേശം. അത്യാവശ്യ ഘട്ടത്തിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്യാന്പുകളും ഒരുക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിവിടണം; കേരളം തമിഴ്നാടിന് കത്തയച്ചു
03:16 PM Aug 08, 2020 | Deepika.com