കോഴിക്കോട്: കരിപ്പൂർ വിമാനത്താവള ദുരന്തത്തിൽ ഡിജിസിഎ അധികൃതർ പരിശോധന ആരംഭിച്ചു. പതിനാലംഗ സംഘമാണ് ഡൽഹിയിൽ നിന്നെത്തിയത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്. വിമാനത്താവളത്തിൽ സുരക്ഷ പാളിച്ച ഉണ്ടോയെന്നും സംഘം പരിശോധിക്കും.
അതേസമയം, വിമാനത്താവള ദുരന്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിവിൽ എവിയേഷൻ മന്ത്രി ഹർദ്ധീപ് സിംഗ് പറഞ്ഞു.
കരിപ്പൂർ ദുരന്തം: ഡിജിസിഎ പരിശോധന ആരംഭിച്ചു
10:57 AM Aug 08, 2020 | Deepika.com